ആസ്വാഭാവികമായി നമ്മള്‍ എന്തെങ്കിലുമായിരുന്നോ ?? (പേജ് 2)























3
ജെസ്റ്റിനോ
ഇടത്തേ മാറില്‍ മറുകുള്ളവനേ
കുമ്പസാരക്കൂട്ടില്‍ പറയാതിരുന്ന രഹസ്യം
നിന്റെ വലത്തേ കാതില്‍ ഞാന്‍ പറയാം
എന്റെ ഇടതു ചേര്‍ന്നു കിടക്കൂ

രഹസ്യങ്ങളുടെ ഹൃദയം
നിന്നില്‍ വെളിപ്പെടുമ്പോള്‍
നിന്റെ നിശ്വാസത്തില്‍ ഞാന്‍ തളിര്‍ക്കുമ്പോള്‍
നമുക്കു ചുറ്റും മുന്തിരിപ്പടര്‍പ്പുകള്‍
പൂവിട്ട് പടര്‍ന്നു കയറും പോലെ തോന്നും.
ജെസ്റ്റിനോ
നിന്റെ സാമിപ്യം എന്നില്‍
ഒരു സ്ത്രീയെ ജനിപ്പിക്കുന്നു.
നീ തൊടുമ്പോഴെല്ലാം
പുരുഷ ഉടലഴിച്ചുവച്ച്
നിന്റെതാകാന്‍ കൊതിക്കുന്ന ഒരുവള്‍

ജെസ്റ്റിനോ
വര്‍ഷങ്ങളുടെ വളര്‍ച്ചുണ്ട്
നമ്മുടെ മനസ്സിനും ശരീരത്തിനും
എനിയ്ക്ക് നിന്നോടുള്ള പ്രണയത്തിനും.

പൂപ്പലിന്റെ പച്ച കയറിയ മൂത്രപ്പുരയില്‍
ആരൊക്കെയോ വരച്ചിട്ട നാണിപ്പിക്കുന്ന
ചിത്രങ്ങള്‍ക്ക് ചുവട്ടിലിരുന്ന്
പെണ്‍കുട്ടികളൊഴിക്കും പോലെയാണ്
'ഞാനിരിക്കുന്നതെന്ന്' നീ കണ്ടുപിടിച്ച നിമിഷം
ഞാനാകെ നാണിച്ച് ;
ആ നാണത്തില്‍ നിന്നായിരുന്നു; നിന്നിലേക്ക്

ജെസ്റ്റിനോ നിന്റെ ചുണ്ടുകള്‍
നിന്റെ ചുണ്ടുകള്‍ കൊണ്ടെന്റെ
ചുണ്ടുകളെ കെട്ടിയിടുന്ന നിമിഷം
നിന്റെ കൈക്കുള്ളില്‍ ചേര്‍ത്തമര്‍ത്തി
സുരക്ഷിതമായെന്നെ ലഹരിപിടിപ്പിക്കും നിമിഷം
എന്റെ അരക്കെട്ടിനു കീഴെ
ഞാന്‍ ഉള്ളിലേക്ക് ചുരുങ്ങി ചുരുങ്ങി
പെണ്ണടയാളമാകുന്നു

പരല്‍മീനുകള്‍ വലയം ചെയ്ത
കുളത്തിനകത്ത്, പച്ച നിറം വീണ ജലത്തില്‍
പച്ച ഉടലുമായ് നിന്നെ തലതോര്‍ത്തുമ്പോള്‍
പരല്‍ മീനുകള്‍ ഉമ്മവയ്ക്കുന്ന നഗ്നതയിലേക്ക്
നമ്മള്‍ കണ്ണുകളെ പറഞ്ഞയച്ചിരുന്നു.
മറ്റാര്‍ക്കറിയാനാകും; ആ നിമിഷം
ഒരുപോലിരിക്കുന്ന നമ്മുടെ ഉടലില്‍നിന്ന്!
ഞാന്‍ രൂപാന്തരപ്പെടുകയായിരുവെന്ന്


അടുത്ത പേജില്‍ തുടരും
1  2  3

No comments:

Post a Comment