അസ്വാഭാവികമായി നമ്മള്‍ എന്തെങ്കിലുമായിരുന്നോ ?? (പേജ് 3)























4
ജെസ്റ്റിനോ
അസ്വാഭാവികമായി
നമ്മള്‍
എന്തെങ്കിലുമായിരുന്നോ ??

നമ്മള്‍ പരസ്പ്പരം തിരിച്ചറിഞ്ഞ
ആഹ്‌ളാദങ്ങളായിരുന്നില്ലേ
പരസ്പ്പരം അന്വേഷിച്ചവര്‍
പരസ്പ്പരം കണ്ടെത്തിയവര്‍
പരസ്പ്പരം കരുതലുള്ളവര്‍
ഉല്‍പ്പത്തി പുസ്തകത്തിന്റെ
പത്തൊമ്പതാം അധ്യായത്തില്‍
ദൈവം അഗ്നിവര്‍ഷിച്ച് ഒടുക്കിയത്
നമ്മുടെ ആരംഭങ്ങളെയായിരുന്നു

നീതിയുടെ തമ്പുരാന്‍മാരേ
ഞങ്ങള്‍ ബാഹ്യമായ
ഒരാവേശം മാത്രമായിരുന്നില്ല
ഞങ്ങള്‍ സ്‌നേഹത്തിന്റെ ഒരവസ്ഥയാണ്

ഞങ്ങളുടെ ജീവിതം
ഞങ്ങളുടെ തിരഞ്ഞെടുപ്പാണ്.


*ബൈബിളില് ഉല്പ്പത്തികഥയില് 19 ാം
അധ്യായത്തില് പറയുന്ന ദേശങ്ങള്
സ്വവര്ഗ്ഗലൈംഗികത ഉണ്ടായിരുന്നതിനാല്
ഈദേശം ദൈവം അഗ്‌നിക്കിരയാക്കി എന്ന് കഥ.

1  2  3


No comments:

Post a Comment