മാര്‍ക്‌സ് കണ്ട പ്രകൃതി- പേജ് 3


 ഉപയോഗമൂല്യത്തെക്കുറിച്ചുള്ള (തൊഴിലാളികളുടെ സ്വന്തം പ്രയോജനത്തെയും കുറിച്ചുള്ള) ഈ വളച്ചൊടിക്കലിന്റെ വിവിധ വശങ്ങളിലേയ്ക്ക് മാര്‍ക്‌സ് അവസാനം വരെയും പിന്തുടര്‍ന്നില്ല എന്നത് നേരാണ്. ചരക്കുല്പാദന സമ്പദ് ഘടനയുടെ ഗുണപരമായ ഉപയോഗമൂല്യ ഘടനയുടെ പ്രശ്‌നം മാര്‍ക്‌സ് ഉന്നയിച്ചുവെങ്കിലും രാഷ്ട്രീയ ധനതത്വശാസ്ത്രത്തെ കുറിച്ചുള്ള തന്റെ നിരൂപണങ്ങളില്‍ പിന്നീടത് പൂര്‍ണമായും പരിശോധിക്കാതെ ഉപേക്ഷിക്കേണ്ടി വന്നു.




മാര്‍ക്‌സും സാമൂഹ്യ-പാരിസ്ഥിതിക വിപ്ലവവും

സൂക്ഷ്മമായി പരിശോധിച്ചാല്‍, ഭൂമിയുടെ രാസവിനിമയത്തില്‍ സംഭവിച്ചിട്ടുള്ള, 'വന്‍വിള്ള'ലിന്റെ കനത്ത പ്രത്യാഘാതവുമായി നമ്മള്‍ ഏറ്റുമുട്ടുമ്പോള്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള രാസവിനിമയത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ സമീപനം ഒഴിച്ചുകൂടാനാവാത്തതാണ്. മുതലാളിത്ത ഉല്പാദനത്തിലൂടെ 'സ്ഥായിയായ പ്രകൃതി സാഹചര്യങ്ങളില്‍' സംഭവിച്ച വിള്ളല്‍ വാസ്തവത്തില്‍ ഭൂമിയെത്തന്നെ 'കൊള്ളയടിക്കുന്ന'തിന് തുല്യമാണെന്ന് മാര്‍ക്‌സ് തന്റെ വിശകലനത്തില്‍ ഊന്നി പറയുന്നുണ്ട്.[53] സാമ്പത്തിക കുന്നുകൂടലിന്റെയും സാങ്കേതികവിദ്യയുടെയും (അതായത്  ഉല്പാദനത്തിന്റെ ട്രെഡ്മില്‍ രൂപങ്ങളുള്‍പ്പെടെയുള്ള) ശക്തികളെയും മറികടന്ന് ചരക്കുല്പാദന സമ്പദ് വ്യവസ്ഥയുടെ ഉപയോഗമൂല്യ ഘടനയിലേക്ക് (use value structure) ഗുണപരമായ ഘടനയിലേക്ക് ഊന്നുന്ന മാര്‍ക്‌സിന്റെ വിശകലനം അനുപമമാണ്. മനുഷ്യാധ്വാനത്തിന്റെ പ്രകൃതിദത്ത-ഭൗതിക ഉപയോഗമൂല്യം തന്നെയാണ് മനുഷ്യാവശ്യങ്ങളെ സത്യസന്ധമായി പൂര്‍ത്തീകരിക്കുന്ന മനുഷ്യാധ്വാനത്തിന്റെ 'യഥാര്‍ത്ഥ ഉല്പാദനക്ഷമത'യില്‍ കുടികൊള്ളുന്നത്. എന്നാല്‍ മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ഈ ക്രിയാത്മകത മുതലാളിത്തത്തിനുവേണ്ടി മിച്ചമൂല്യം ഉല്പാദിപ്പിക്കുന്നിടത്തോളം (മുതലാളിത്ത വിനമയമൂല്യ വീക്ഷണത്തില്‍) 'ഉപയോഗപ്രദമാണെ'ന്ന മട്ടില്‍ അതിനെ വികലമാക്കുന്നു[54] എന്നാണ് മാര്‍ക്‌സ് വാദിക്കുന്നത്.

ഉപയോഗമൂല്യത്തെക്കുറിച്ചുള്ള (തൊഴിലാളികളുടെ സ്വന്തം പ്രയോജനത്തെയും കുറിച്ചുള്ള) ഈ വളച്ചൊടിക്കലിന്റെ വിവിധ വശങ്ങളിലേയ്ക്ക് മാര്‍ക്‌സ് അവസാനം വരെയും പിന്തുടര്‍ന്നില്ല എന്നത് നേരാണ്. ചരക്കുല്പാദന സമ്പദ് ഘടനയുടെ ഗുണപരമായ ഉപയോഗമൂല്യ ഘടനയുടെ പ്രശ്‌നം മാര്‍ക്‌സ് ഉന്നയിച്ചുവെങ്കിലും രാഷ്ട്രീയ ധനതത്വശാസ്ത്രത്തെ കുറിച്ചുള്ള തന്റെ നിരൂപണങ്ങളില്‍ പിന്നീടത് പൂര്‍ണമായും പരിശോധിക്കാതെ ഉപേക്ഷിക്കേണ്ടി വന്നു.[55]

താരതമ്യേന അപ്രധാനമായ ആഡംബര വസ്തുക്കളുടെ ഉല്പാദനത്തിനു പുറത്തുള്ള, സത്യസന്ധമായ മനുഷ്യാശ്യങ്ങളെ (genuine human needs) തൃപ്തിപ്പെടുത്തുന്ന ഉപയോഗമൂല്യങ്ങളുടെ ഉല്പാദനത്തെ പറ്റി മാത്രമേ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ മുതലാളിത്തത്തിന്റെ പശ്ചാത്തലത്തില്‍ അനുമാനിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ആരംഭിച്ച കുത്തക മുതലാളിത്തത്തിന്റെ കീഴില്‍, കുറച്ചുകൂടി അടുത്ത കാലത്തേക്ക് വരുമ്പോള്‍, അതായത് കുത്തകധന മൂലധനത്തിന്റെ (Monopoly-finance capital), ആഗോളീകരണത്തിന്റെ കാലത്ത് സ്ഥിതിയാകെ മാറിയിട്ടുണ്ട്. അങ്ങേയറ്റം അപകടകരമായ കുന്നുകൂട്ടലിന്റെ  (chronic accumulation) കീഴില്‍ നിഷേധാത്മക മൂല്യങ്ങളുടെ (negative use value) ഉല്പാദനവും മനുഷ്യാവശ്യങ്ങളുടെ പൂര്‍ത്തീകരണമില്ലായ്മ (nonfullfillment) യുമാണ് ഇന്ന് ഈ വ്യവസ്ഥ ആവശ്യപ്പെടുന്നത്.[56] ഇത് അധ്വാന പ്രക്രിയയുടെ പരിപൂര്‍ണ്ണ അന്യവല്‍ക്കരണത്തെയാണ്, അതായത് മുഖ്യമായും ഒരു മാലിന്യ രൂപത്തിലേക്ക് മാറുന്നവിധം, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള രാസവിനിമയ ബന്ധത്തിന്റെ പരിപൂര്‍ണ അന്യവല്‍ക്കരണത്തെയാണ് അനിവാര്യമാക്കിത്തീര്‍ക്കുന്നത്.
ഉപയോഗരഹിതമായ വസ്തുക്കള്‍ വന്‍തോതില്‍ ഉല്പാദിപ്പിക്കുന്നതിലൂടെ ''ഉപയോഗശൂന്യമായ അധ്വാന'' ത്തെ (Useless toil) സൃഷ്ടിച്ചുകൊണ്ടാണ് കുത്തക മൂലധനവും അതുപോലെ മാലിന്യവും വര്‍ദ്ധിക്കുന്നതെന്ന കാര്യം അടിവരയിട്ട് പറഞ്ഞ വില്യം മോറിസാണ് മേല്‍പറഞ്ഞ യാഥാര്‍ത്ഥ്യം ആദ്യമായി മനസ്സിലാക്കിയത്.[57] മാര്‍ക്‌സിന്റെ മൂലധനത്തെ-വിശിഷ്യ അധ്വാനപ്രക്രിയയെ കുറിച്ചുള്ള വിശകലനത്തെയും മൂലധന സഞ്ചയത്തി (Accumulation of capital) ന്റെ പൊതു നിയമത്തെയും- ശ്രദ്ധാപൂര്‍വ്വം പഠിച്ച മോറിസ് സാമൂഹ്യമായി ഉപയോഗ ശൂന്യമായ ഉല്പാദനവും (waste production) സാമൂഹ്യമായി ഉപയോഗ ശൂന്യമായ അധ്വാനവും തമ്മിലുള്ള പ്രത്യക്ഷ ബന്ധത്തിലാണ് ഊന്നല്‍ നല്‍കിയത്. മനുഷ്യജീവിതത്തെയും ക്രിയാത്മകതയെയും പരിസ്ഥിതിയെയും ബന്ധപ്പെടുത്തി മേല്‍പ്പറഞ്ഞതിന്റെ പരിണിതഫലത്തെയും അദ്ദേഹം വരച്ചുകാട്ടി. 'Makeshift' എന്ന 1894 ലെ തന്റെ ലക്ചറില്‍ അദ്ദേഹം എഴുതി; ''ശ്രീമാന്‍ ബാല്‍ഫര്‍ പറഞ്ഞ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതായത് സോഷ്യലിസം അസാധ്യമാണത്രേ. കാരണം ഇന്നത്തെ നമ്മുടെ ഉല്പാദനത്തെക്കാള്‍ വളരെ കുറവായിരിക്കും സോഷ്യലിസത്തില്‍. എന്നാല്‍ ഇന്നെനിക്ക് പറയാന്‍ കഴിയുന്നത്, നമ്മളിന്ന് ഉല്പാദിപ്പിക്കുന്നതിന്റെ പകുതിയോ അതില്‍ താഴെയോ മാത്രമേ സോഷ്യലിസത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാലത് ഇന്നത്തെക്കാള്‍ വളരെയധികം സമ്പന്നമായതായിരിക്കും. സ്വാഭാവികമായി ഇന്നത്തേതിനേക്കാള്‍ അത് സന്തോഷപ്രദമായിരിക്കുകയും ചെയ്യും. നമ്മള്‍ പ്രയോഗിക്കുന്ന മൊത്തം അധ്വാനത്തെയും ഉപയോഗപ്രദമായ വസ്തുക്കള്‍ ഉല്പാദിപ്പിക്കുന്നതിലേയ്ക്ക് തിരിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. മാത്രവുമല്ല... ഇങ്ങനെ ഉപയോഗശൂന്യമായ കാര്യങ്ങള്‍ക്കായി അധ്വാനം ഉപയോഗിക്കുന്നത് നിഷേധിക്കേണ്ടിയും വന്നേക്കും. നമ്മള്‍ക്കെല്ലാം വേണ്ട, എന്തിനേറെ വിഡ്ഢികള്‍ക്കുപോലും ആവശ്യമുള്ള വസ്തുക്കള്‍ ഉല്പാദിപ്പിക്കുന്നതിനായിരിക്കും അധ്വാനം പ്രയോജനപ്പെടുത്തുന്നത്...

''സുഹൃത്തുക്കളെ, ഒട്ടുമിക്ക ആളുകളും ഇന്ന് നിയമിതരായിരിക്കുന്നത് വേലികമ്പികളും, 100 ടണ്‍ പീരങ്കിയും ആകാശപരസ്യങ്ങളും നിര്‍മ്മിക്കുന്നതിനും റെയില്‍വേയ്ക്ക് സമാന്തരമായി പച്ചപാടങ്ങളെ മറച്ചുകൊണ്ട് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുമൊക്കെയാണ്. ഇത്തരം ശല്യങ്ങളെ കൂടാതെ ധനികര്‍ 'അവര്‍ പണം ചെലവഴിക്കുന്നു' എന്നു കാണിക്കാന്‍ മാത്രമുപയോഗിക്കുന്ന, മറ്റൊന്നിനും കൊള്ളാത്ത കമ്പോള വയറുകള്‍ (Market wires) ഉല്പാദിപ്പിക്കാനായി എത്രമാത്രം ആള്‍ക്കാരാണ് നിയമിക്കപ്പെടുന്നത്!

തൊഴിലാളികള്‍ക്ക് അത്യന്താപേക്ഷിതമായ താല്ക്കാലിക വസ്തുക്കള്‍ ഉല്പാദിപ്പിക്കാന്‍ എത്രപേരെ നിയമിക്കപ്പെട്ടിട്ടുണ്ട്.[58]
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നോര്‍സ്റ്റീന്‍ വെബ്ലനെപോലുള്ളവരും 1960 കളില്‍ ബോര്‍ബാരന്‍, പോള്‍സ്വീസി തുടങ്ങിയവരും മുതലാളിത്ത സമ്പദ് വ്യവസ്ഥയിലെ മാലിന്യ പ്രശ്‌നങ്ങളെക്കുറിച്ചും ഉപയോഗമൂല്യത്തിന്റെ അപഭ്രംശങ്ങളെക്കുറിച്ചുമുള്ള വിമര്‍ശനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയി. ഈ മുതലാളിത്ത സമ്പദ് ഘടനയിലെ ഉല്പാദനത്തിനുണ്ടെന്ന് അവകാശപ്പെടുന്ന യുക്തിഭദ്രതയെ തള്ളിക്കളഞ്ഞുകൊണ്ട് ഉല്പാദനപ്രക്രിയയിലേയ്ക്ക് ''വില്പന തന്ത്രങ്ങള്‍'' നുഴഞ്ഞു കയറുന്നതിനെ, അഥവാ ''പരസ്പര നുഴഞ്ഞുകയറല്‍ പ്രതിഭാസ'' ത്തെ അവര്‍ വരച്ചു കാട്ടി.[59] മുന്‍പ് ചൂഷണം ചെയ്യപ്പെട്ട അധ്വാനശക്തിയെ ഉപയോഗശൂന്യമായ, നിഷ്‌ക്രിയമായ, ശൂന്യമായ അദ്ധ്വാനമായി - സാമൂഹ്യാവശ്യങ്ങള്‍ക്ക് സംതൃപ്തി പകരാന്‍ കഴിയാത്തതും വിഭവങ്ങളെയും മനുഷ്യജീവിതങ്ങളെയും പാഴാക്കുകയും ചെയ്യുന്ന ഒന്നായി- മാറ്റാന്‍ അധ്വാനപ്രക്രിയയുടെ സ്വഭാവത്തില്‍ തന്നെ ചെലുത്തപ്പെടുന്ന മുതലാളിത്ത -ചരക്ക്- വിനിമയ പ്രക്രിയയുടെ സ്വാധീനങ്ങളെ വിശദീകരിക്കുന്നതില്‍ മോറിസിനെ മറ്റാരും മറികടന്നിട്ടില്ല.

ഇവിടെ മാര്‍ക്‌സിയന്‍ സിദ്ധാന്തം, പ്രത്യേകിച്ച് കുത്തക മൂലധനത്തെക്കുറിച്ചുള്ള വിമര്‍ശനത്തില്‍, മുതലാളിത്തത്തിന്റെ നിലയ്ക്കാത്ത സൃഷ്ടിപരവിനാശത്തില്‍ (Creative distructivaness) നിന്നും പുറത്തുകടക്കാനുള്ള വഴി നിര്‍ദ്ദേശിക്കുന്നു. സമ്പദ് വ്യവസ്ഥയുടെ ഉപയോഗ മൂല്യ ഘടനയെയും (use value structure) അതിന് അധ്വാനപ്രക്രിയയുമായും സമ്പദ് വ്യവസ്ഥയുടെ മൊത്തം ഗുണപരമായ ഘടനയുമായുള്ള ബന്ധത്തെയും രാഷ്ട്രീയ വല്‍ക്കരിച്ചുകൊണ്ട് പ്രകൃതിയും സമൂഹവും തമ്മിലുള്ള രാസവിനിമയത്തെകുറിച്ചുള്ള മാര്‍ക്‌സിന്റെ വൈരുദ്ധാത്മക സമീപനം കാര്യക്ഷമമാര്‍ന്ന രൂപമാര്‍ജിക്കുകയാണ്. സൈന്യം, കമ്പോളം, പൊതു-സ്വകാര്യ സുരക്ഷ, ഹൈവേകള്‍, വ്യക്തിഗത ആഡംബരവസ്തുക്കള്‍ എന്നീ മേഖലകള്‍ക്കായി മാറ്റിവെയ്ക്കുന്ന അമേരിക്കയുടെ ചെലവ് ഒരു വര്‍ഷം ട്രില്യണ്‍ കണക്കിന് ഡോളറാണെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാലതേ സമയം മനുഷ്യവര്‍ഗത്തില്‍ ഭൂരിപക്ഷം അടിസ്ഥാന ആവശ്യങ്ങളോ മാന്യജീവിതമോ, നിര്‍വ്വഹിക്കാന്‍ കഴിയാതെ ഉഴലുകയാണ്. ജൈവമണ്ഡലമാകട്ടെ ഘട്ടം ഘട്ടമായി ജീര്‍ണിച്ചുകൊണ്ടുമിരിക്കുന്നു.[60] ഇത് സമൂഹാവശ്യങ്ങളുടെയും (communal needs) പാരിസ്ഥിതിക ചെലവുകളുടെയും പ്രശ്‌നത്തെ മുമ്പോട്ടു കൊണ്ടുവരുന്നു. എല്ലാത്തിനുമുപരിയായി ആസൂത്രണത്തിന്റെ അനിവാര്യതെയെയും വെളിപ്പെടുത്തുന്നു. ഇതൊക്കെത്തന്നെ പൂര്‍ണ്ണസമത്വമുള്ള, പാരിസ്ഥിതിക സുസ്ഥിരതയും പൊതുവായ സ്വാതന്ത്ര്യവുമുള്ള ഒരു സമൂഹം നിര്‍മ്മിക്കലാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ മാത്രം ബാധകമായ കാര്യങ്ങളാണ്.

ബഹുമുഖമായ പോരാട്ടങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു സമാന്തര വിപ്ലവ പ്രക്രിയയ്ക്കുള്ളില്‍ മനുഷ്യന്‍ സ്വയം സംഘടിപ്പിക്കപ്പെടാതെ ഉല്പാദന പ്രക്രിയയിലെ മൊത്ത ഉപയോഗമൂല്യഘടനയില്‍ ഒരു പരിവര്‍ത്തനം കൊണ്ടുവരിക സാധ്യമല്ല. നമ്മുടെ കാലത്തുള്ള മൂലധനത്തിലെ പാരിസ്ഥിതിക വൈരുദ്ധ്യങ്ങളും സാമ്പത്തിക വൈരുദ്ധ്യങ്ങളും ഒപ്പം മൊത്തം സാമ്രാജ്യത്വ പാരമ്പര്യവും നമുക്ക് കാട്ടിത്തരുന്നത് അത്തരത്തിലുള്ള ഒരു മാറ്റത്തിനു വേണ്ടിയുള്ള ആദ്യയുദ്ധം ഉയര്‍ന്നുവരിക ആഗോള ദക്ഷിണ മേഖലയില്‍ നിന്നായിരിക്കും എന്നാണ്. അതിനുള്ള ലാഞ്ജനകള്‍ അവിടെ കണ്ടുതുടങ്ങിയിട്ടുമുണ്ടല്ലോ.[61] മുതലാളിത്തത്തിന്റെ നിരന്തര വിനാശങ്ങളില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും ലോകത്തെ സംരക്ഷിക്കാന്‍ മനുഷ്യര്‍ക്ക് കഴിയണമെങ്കില്‍ സമൂഹത്തിന്റെ വിപ്ലവകരമായ പുനസംഘാടനം അനിവാര്യമാണ്. അതാകട്ടെ അതിന്റെ വ്യാപ്തികൊണ്ടും പ്രതീക്ഷകൊണ്ടും ആഗോളതലത്തിലുള്ളതാണെന്ന് മാത്രമല്ല, ഭൂഗോളത്തെ ഒന്നാകെ, അതിലെ മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ളതായിരിക്കും. അവസാനമായി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള രാസവിനിമയത്തിന്റെ പ്രശ്‌നമെന്നത് മനുഷ്യോല്പാദനത്തിന്റെ ഒരു പ്രശ്‌നം കൂടിയാണ്. അത് മനുഷ്യസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്.



2013 ഒക്ടോബര്‍ 20ന് സ്‌റ്റോക് ഹോമില്‍ നടന്ന 'മാര്‍ക്‌സിസം 2013 കോണ്‍ഫറന്‍സില്‍' അവതരിപ്പിച്ച പ്രബന്ധത്തിന്റെ വിപുലീകൃത രൂപമാണ് ഈ ലേഖനം. 2013 ഡിസംബര്‍ 7ന് മന്ത്‌ലി റിവ്യൂവില്‍ ഇത് പ്രസിദ്ധീകിക്കപ്പെട്ടു. 'Marx and the Rift in the Universal Metabolism of Nature' എന്നാണ് ഈ ലേഖനത്തിന്റെ യഥാര്‍ത്ഥ തലവാചകം. Monthly Riview,  2013, Volume 65, Issue 07 (December), see http://monthlyreview.org/2013/12/01/marx-rift-universal-metabolism-nature




1  2  3

കുറിപ്പുകള്‍


53. Marx, Capital, vol. 1, 637-38.
54. മാര്‍ക്‌സിന്റെ വാക്കുകളില്‍, ''യഥാര്‍ത്ഥ അദ്ധ്വാനം ഉപയോഗമൂല്യം ലക്ഷ്യമാക്കി.യിട്ടുള്ള ബോധപൂര്‍വമായ പ്രവര്‍ത്തിയാണ്. സവിശേഷ ആവശ്യങ്ങളെ മുന്‍ നിര്‍ത്തിയുള്ള പ്രകൃതി പദാര്‍ത്ഥങ്ങളെ അപഹരിച്ചുകൊണ്ടാണിത് നടക്കുന്നതും. '', Marx and Engels, Collected Works, vol. 30, 55.  തീര്‍ച്ചയായും ഈ അദ്ധ്വാന പ്രക്രിയ എത്രമാത്രം അന്യവല്‍ക്കരിക്കപ്പെടുന്നോ ഈ പ്രകൃതിപരവും സാമൂഹികവുമായ സാഹചര്യങ്ങളില്‍ നിന്ന് അകറ്റിക്കൊണ്ട് പോകുന്നുവോ അത്രമാത്രം ഇത് കൃത്രിമത്വവും അയഥാര്‍ത്ഥരൂപവുമായിത്തീരുന്നു.
55. മുതലാളിത്ത ഉപയോഗമൂല്യത്തിന്റെയും അതിലുള്‍ച്ചേര്‍ന്നിട്ടുള്ള ഉപയോഗശൂന്യ അദ്ധ്വാനത്തിന്റെയും പ്രശ്‌നങ്ങളെ കുറിച്ച് മാര്‍ക്‌സിന് ഒന്നും തന്നെ മനസ്സിലായിരുന്നില്ല എന്ന് പറഞ്ഞുകൂട. see John Bellamy Foster, 'James Hansen and the Climate-Change Exit Strategy,' Monthly Review 64, no. 9 (February 2013): 14.
56. ഇന്നത്തെ കുത്തക-ധനമൂലധന ഘട്ടത്തിലെ മുതലാളിത്ത ഉപയോഗമൂല്യത്തിന്റെ പങ്കിനെ കുറിച്ച് മനസ്സിലാകണമെങ്കില്‍ കാണുക, see John Bellamy Foster, 'The Epochal Crisis',' Monthly Review 65, no. 5 (October 2013): 1–12.
57. See William Morris, William Morris: Artist, Writer, Socialist, vol. 2 (Cambridge: Cambridge University Press, 1936), 469–82, and Collected Works, vol. 23 (New York: Longhams Green, 1915), 98-120, 238-54. Morris's stance here was closely related to the general ecological tenor of his socialism evident in his 1890 utopian novel, News From Nowhere. See also Harry Magdoff, 'The Meaning of Work', Monthly Review 34, no. 5 (October 1982): 1-15.
58. Morris, William Morris: Artist, Writer, Socialist, 479. The ellipsis before the word 'refusing' in the first paragraph of this quote replaces the word 'not', which was clearly a typographical error in the preparation of the text.
59. Thorstein Veblen, Absentee Ownership and Business Enterprise in Recent Times (New York: Augustus M. Kelley, 1923); Paul A. Baran and Paul M. Sweezy, Monopoly Capital (New York: Monthly Review Press, 1966), and 'The Last Letters', Monthly Review 64, no. 3 (July–August 2012): 68, 73.
60. John Bellamy Foster, Hannah Holleman, and Robert W. McChesney, 'The U.S. Imperial Triangle and Military Spending', Monthly Review 60, no. 5 (October 2008): 10; 'U.S. Marketing Spending Exceeded $1 Trillion in 2005', Metrics 2.0, January 26, 2006, http://metrics2.com; U.S. Bureau of Economic Analysis, National Income and Product Accounts, 'Government Consumption Expenditures and Investment by Function,' Table 3.15.5, http://bea.gov; 'U.S. Remains World's Largest Luxury Goods Market in 2012', Modern Wearing, October 22, 2012, http://modernwearing.com; 'Groundbreaking Study Finds U.S. Security Industry to be $350 Billion Industry,' ASIS Online, August 12, 2013, http://asisonline.org.
61. On this see Foster, 'James Hansen and the Climate-Change Exit Strategy', 16-18, and 'The Epochal Crisis,' 9-10.



1  2  3

No comments:

Post a Comment